ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആര്‍.ടി. സി. 8657 ദീര്‍ഘദൂര ട്രിപ്പുകള്‍ നടത്തി. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി. പമ്പ സ്പെഷല്‍ ഓഫീസര്‍ കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്. 180 ബസുകള്‍ പമ്പ യൂണിറ്റില്‍ മാത്രം സര്‍വീസ് നടത്തുന്നു. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കുന്നത്. തെങ്കാശി, തിരുനല്‍വേലി എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്.കോയമ്പത്തൂര്‍, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കും. പമ്പ ത്രിവേണിയില്‍നിന്ന് പമ്പ ബസ് സ്റ്റാന്‍ഡിലേക്ക് രണ്ടു ബസുകള്‍ സര്‍വീസുകളും നടത്തുന്നുണ്ട്. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പാര്‍ക്കിങ് ഗ്രൗണ്ടുകളെ ബന്ധിപ്പിച്ച് മൂന്നു ബസുകള്‍ 10 രൂപ നിരക്കില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…