ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്. ഭാര്യ മിനിസ നല്‍കിയ പരാതിയില്‍ കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ബിപിന്റെ അമ്മയുമായ പ്രസന്നകുമാരിയാണ് കേസില്‍ രണ്ടാം പ്രതി.
മുന്‍പ് മിനിസയുടെ പരാതി സിപിഎം നേതൃത്വത്തിന് നല്‍കിയിരുന്നു. അവിഹിതബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഎം ബിപിന്‍ സി ബാബുവിനെതിരെ നടപടിയുമെടുത്തിരുന്നു. ഇതിനിടെ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിന്‍ സി ബാബു പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് ദിവസം മുന്‍പാണ് ബിപിന്‍ സിയുടെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്.
ബിപിന്‍ സി ബാബു തന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
സിപിഎം ആലപ്പുഴ ജില്ലയില്‍ വിഭാഗീയത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിന്‍ സി ബാബു പാര്‍ട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ളയാളാണ് ബിപിന്‍ സി ബാബു.
നേപ്പാള്‍ ഭൂചലനം: മരണസംഖ്യ കൂടുന്നു; 53 മരണം, 62 പേര്‍ക്ക് പരിക്ക്
കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം. 53 മരണമാണ് …