കാര്‍ വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാണ് തീരുമാനം. അസംസ്‌കൃതവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് വാഹനങ്ങളുടെ വിലവര്‍ധനവിന്റെ കാരണം. എല്ലാ മോഡലുകള്‍ക്കും 25,000 രൂപ വരെയാണ് വര്‍ധന വരുത്തുക.
എല്ലാ മോഡലുകള്‍ക്കും വിലവര്‍ധനവ് ബാധകമായിരിക്കും. ക്രെറ്റ, വെന്യു, ഗ്രാന്‍ഡ് ഐ10 എന്‍ഐഒഎസ്, അല്‍കാസര്‍ തുടങ്ങിയ ഹ്യുണ്ടായ് കാറുകളുടെ വില 2025 ജനുവരി മുതല്‍ വര്‍ധിക്കും .ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുന്നതിനാലാണ് വിലയില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ വ്യക്തമാക്കി.
”ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ സാധ്യമായ പരിധിവരെ ഉള്‍ക്കൊള്ളാനാണ് ഞങ്ങളുടെ ശ്രമം. ഇന്‍പുട്ട് ചെലവിലെ തുടര്‍ച്ചയായ വര്‍ദ്ധനയോടെ, ഈ ചെലവ് വര്‍ദ്ധനയുടെ ഒരു ഭാഗം ചെറിയ വില ക്രമീകരണത്തിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടത് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നു ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…