ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്‌റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. താന്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോള്‍ നല്കാതിരുന്നതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ബാങ്കിന് മുന്നില്‍ തൂങ്ങി മരിച്ചത്.
കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തില്‍ സാബു പണം നിക്ഷേപിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ഈ പണം തിരികെ ലഭിക്കുന്നതിനായി സാബു ബാങ്കില്‍ കയറി ഇറങ്ങുകയായിരുന്നു. തൊടുപുഴ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ തുടര്‍ചികിത്സയ്ക്കായിട്ടാണ് ഈ പണം സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരിലുള്ള മനോവിഷമമായിരിക്കാം സാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്.
മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴില്‍ വരുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്. പലര്‍ക്കും ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതി ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.
സംഭവത്തില്‍ സാബുവിന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തില്‍ ബാങ്ക് സെക്രട്ടറിക്കും മറ്റ് രണ്ട് ജീവനക്കാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. ജീവിതകാലം മുഴുവന്‍ സമ്പാദിച്ച തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചു ചെന്നപ്പോള്‍ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുകയായിരുന്നു ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത് എന്നായിരുന്നു സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ പണം ഘട്ടം ഘട്ടമായി നല്കാന്‍ തയ്യാറായിരുന്നുവെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…