തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം പരിശോധന തുടങ്ങി.
കുടിവെള്ളം വിതരണം ചെയ്ത ജാഫര്‍ കുടിവെള്ള വിതരണക്കാരുടെ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂര്‍ പഞ്ചായത്തിലെ ഒരു കിണറില്‍ നിന്നാണ് ഇവര്‍ വെള്ളം എടുക്കുന്നത്. കിണര്‍ ശുചീകരണത്തിനുള്ള നടപടികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പിലെ തട്ടുകടകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. സ്വകാര്യ ഏജന്‍സികളുടെ കുടിവെള്ളവിതരണം ഒരു അറിയിപ്പുണ്ടാകുന്നതുവരെ നഗരസഭ നിരോധിച്ചിരിക്കയാണ്.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…