തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മേയര്‍ തികഞ്ഞ പരാജയമാണെന്നും ദേശീയ – രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ട് കാര്യമില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. അതേസമയം, മേയറെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികള്‍ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനങ്ങള്‍:
മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ട് കാര്യമില്ല. ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടത്. അതില്‍ മേയര്‍ തികഞ്ഞ പരാജയമാണ്. ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകള്‍ പോലുമില്ല. രാത്രി കാലങ്ങളില്‍ ഡോ
ക്ടര്‍മാരില്ല. പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടിക്കാര്‍ക്ക് നീതി കിട്ടുന്നില്ല. പാര്‍ട്ടിക്കാരെന്ന് പറഞ്ഞാല്‍ അവഗണനയാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രി ഉണ്ടായിട്ടും ഒന്നും ചെയ്യാനാവുന്നില്ല.
ഇതിനിടെ, പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധിയും രംഗത്തെത്തി. ഗോവിന്ദന്‍ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ത്ഥം മനസിലാകുന്നത് അപ്പോഴായിരിക്കും. പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല. പാര്‍ട്ടിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാര്‍ട്ടി പദവികളില്‍ നിന്ന് തഴയുന്നു. നിശ്ചിത പാര്‍ട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കാനുള്ള ആര്‍ജവമുണ്ടോയെന്നും വനിതാ പ്രതിനിധി ചോദിച്ചു.
‘സ്ത്രീകള്‍ക്കും മുഖ്യമന്ത്രിയാകാം’, നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത് കെ.കെ. ഷൈലജ
കോഴിക്കോട്: സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം…