രാഷ്ട്രപതി ഭവനില്‍ പ്രസിഡണ്ടിനെ കാണാന്‍ വിശിഷ്ടഅനുമതി ലഭിച്ച ഇടവ ജവഹര്‍ സ്‌കൂളിലെ നാലു കുട്ടികളില്‍ ഒരാളായ എസ് കാളിദാസിനെ യോഗത്തില്‍ മെമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അഭിനന്ദിയ്ക്കുന്നു
വര്‍ക്കല : ഇന്ത്യന്‍ ഭരണഘടനയ്ക്ക് മേലെ അധികാരങ്ങള്‍ അവകാശപ്പെടുന്ന വഖഫ് കരിനിയമം റദ്ദാക്കണമെന്ന് വര്‍ക്കല മൈതാനത്ത് കൂടിയ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി യുടെ പൊതുയോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുനമ്പത്ത് വേളാങ്കണ്ണി പള്ളി അങ്കണത്തില്‍ നടന്ന വഖഫ് വിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഡി എസ് ജെ പി, വഖഫിന് ഇരയായി കിടപ്പാടം നഷ്ടപ്പെടുന്ന അന്യമതസ്ഥര്‍ക്കൊപ്പം ആണെന്ന് പാര്‍ട്ടി പ്രസിഡന്റ് കെഎസ്ആര്‍ മേനോന്‍ പറഞ്ഞു.ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മേനോന്‍ മുന്നറിയിപ്പ് നല്‍കി. വഖഫ് നിയമം തിരുത്തുന്നതിന് കേന്ദ്രം കൊണ്ടുവന്നിട്ടുള്ള ബില്ലിനെ എതിര്‍ത്ത് പ്രമേയം പാസാക്കിയ കേരള അസംബ്ലി നടപടിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് എസ് മേനോന്‍ അപലപിച്ചു.ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ആശയങ്ങളില്‍ ഊന്നി രൂപീകരിക്കപ്പെട്ട ഡി എസ് ജെ പി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി എസ് ജേ പി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ തികച്ചും സജ്ജമാണെന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വര്‍ക്കലയില്‍ കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും വര്‍ക്കല നിയോജകമണ്ഡലം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി രാജന്‍ കൂരക്കണ്ണി നന്ദി പ്രകാശിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം നേടി രാഷ്ട്രപതി ഭവനില്‍ പ്രസിഡണ്ടിനെ കാണാന്‍ വിശിഷ്ടഅനുമതി ലഭിച്ച ഇടവ ജവഹര്‍ സ്‌കൂളിലെ നാലു കുട്ടികളില്‍ ഒരാളായ എസ് കാളിദാസിനെ യോഗത്തില്‍ മെമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അഭിനന്ദിച്ചു. അറിയപ്പെടുന്ന അനൗണ്‍സറും എന്‍എസ്എസ് വര്‍ക്കല വടക്കേ കരയോഗം സെക്രട്ടറിയുമായ ഹരീഷ് കുമാറിനെ ‘വോയിസ് ഓഫ് വര്‍ക്കല’ എന്ന ഉപഹാരം നല്‍കി ആദരിച്ചു. യോഗത്തിനു മുമ്പ് എന്‍എസ്എസ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തില്‍ പാര്‍ട്ടി അടുത്തിടെ രൂപീകരിച്ച സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്തു
അഭിനന്ദിയ്ക്കുന്നു