കലൂര്‍ പൊറ്റക്കുഴി തെരേസ സ്പിനേലി പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം എംഎല്‍എ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

 

 

 

കൊച്ചി: കലൂര്‍ പൊറ്റക്കുഴി തെരേസ സ്പിനെലി പബ്ലിക് സ്‌കൂളിന്റെ പേള്‍ ജൂബിലി (30-ാം വാര്‍ഷികം) ആഘോഷിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന നവീനമായ മാറ്റങ്ങള്‍ യഥാസമയം വിദ്യാര്‍ഥികളിലെത്തിക്കുന്നതിനും സാമ്പത്തിക നേട്ടത്തിലുപരി അക്കാദമിക് മികവും സാമൂഹ്യ നന്മയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന തെരേസ സ്പിനേലി പബ്ലിക് സ്‌കൂള്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാതൃകയാണെന്ന് എംഎല്‍എ ടി.ജെ.വിനോദ് പേള്‍ ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ച് അഭിപ്രായപ്പെട്ടു. മികച്ച വിദ്യാര്‍ഥികള്‍ക്കും കലാകായിക പ്രതിഭകള്‍ക്കും വാര്‍ഷികത്തോടനുബന്ധിച്ച് സമ്മാനദാനം നടത്തി. ചടങ്ങില്‍ ശ്രീമതി സുഷമ ശ്രീകാന്ത് (മാനേജിംഗ് ഡയറക്ടര്‍ എ.വി.ടി മെക് കോര്‍മിക്) , കൗണ്‍സിലര്‍ സി.എ.ഷക്കീര്‍, റവ.ഫാ. പാട്രിക് ഇലവുങ്കല്‍, മാനേജര്‍ റവ.സിസ്റ്റര്‍ ഡെലീന കളരിക്കല്‍, പ്രിന്‍സിപ്പല്‍ റവ.സിസ്റ്റര്‍ താരബെന്‍, ഡെലിഗേറ്റ് സുപ്പീരിയര്‍ റവ. മേരി ബിജി കുറ്റേഴത്ത്, കെ.ജി ഹെഡ് ആശ വിനോദ്, ഡോ. റിന്‍സി റാഫേല്‍ ഒനാസിസ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ ദീപാ മേരി വി.റ്റി, സ്‌കൂള്‍ ഹെഡ്ഗേള്‍ നേഹ സുരയ്യ എന്നിവര്‍ സംസാരിച്ചു. തൂടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

റെയില്‍വേ ലോകത്തോട് ചേരാനൊരുങ്ങി കശ്മീര്‍ താഴ്വര, എന്‍ജിനീയറിങ് വിസ്മയം

റെയില്‍വേ ലോകത്തോട് ചേരാനൊരുങ്ങി കശ്മീര്‍ താഴ്വര. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ല…