സ്‌കൂളില്‍ സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്.
ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ത്തതായി കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
അതേസമയം പാലക്കാട് ചിറ്റൂര്‍ നല്ലേപിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ കലിപൂണ്ടെത്തിയ സംഘടനാ ജില്ലാ സെക്രട്ടറിയും 3 പേരും ചേര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപികയെയും അധ്യാപികമാരെയും ആഘോഷം ചോദ്യം ചെയ്ത് സംഘം അസഭ്യം പറഞ്ഞു.
കുട്ടികളുടെയും അധ്യാപകരുടെയും വേഷത്തെ ചോദ്യം ചെയ്ത ഇവര്‍ ‘ക്രിസ്മസ് വേണ്ട നിങ്ങള്‍ ഇനിമുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാല്‍ മതി’യെന്നും പറഞ്ഞു. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.
ഇതിനിടെ സ്‌കൂളിലേക്ക് എത്തിയ വിശ്വഹിന്ദു പരിഷത്തിന്റെ മൂന്ന് പ്രവര്‍ത്തകര്‍ പ്രധാന അധ്യാപികയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുകയും അധ്യാപകരെയും പ്രധാനാധ്യാപികയെയും അസഭ്യം പറയുകയുമായിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ധരിച്ച വസ്ത്രത്തെയും ഇവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇനി മുതല്‍ സ്‌കൂളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചാല്‍ മതിയെന്നും പറഞ്ഞു.
ഇതോടെ ഭീതിയിലായ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറയല്‍, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…