അമ്മയെ ബറോസ് 3D യില്‍ കാണിക്കാന്‍ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററില്‍ പോയി അമ്മയ്ക്ക് സിനിമ കാണാന്‍ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ സിനിമ 2D യില്‍ ആക്കിയിട്ടാണെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കൊച്ചില്‍ താന്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനായി മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തിയിരുന്നു. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവം ആകും ബറോസ് എന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ഒന്നും പ്രതീക്ഷിക്കാതെ തീയറ്ററിലേക്ക് എത്തുക. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് നല്ലൊരു വ്യൂവിങ് എക്‌സ്പീരിയന്‍സ് ആകും ബറോസ്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും സിനിമ ഇഷ്ടമാകുക. ചിലര്‍ക്ക് മ്യൂസിക് ആകും കൂടുതല്‍ ഇഷ്ടമാകുക, ചിലര്‍ക്ക് കോസ്റ്റ്യൂം അല്ലെങ്കില്‍ മേക്കിങ്, സെന്റിമെന്റ്‌സ് ഒക്കെ ആകും ഇഷ്ടമാകുന്നത്. അത്തരത്തില്‍ ഒരുപാട് ലേയേര്‍സ് ഉള്ള സിനിമയാണ് ബറോസെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എന്റെ അമ്മയ്ക്ക് തിയറ്ററിലൊന്നും പോകാന്‍ പറ്റില്ല, എന്റെ മറ്റു സിനിമകളൊക്കെ അമ്മ ടിവിയില്‍ കാണും. എന്റെ എല്ലാ സിനിമയും ഞാന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കാറുണ്ട്. ഒരു പെന്‍ഡ്രൈവിലോ മറ്റോ ഒക്കെ ആക്കി ഞാന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഈ സിനിമയും ഞാന്‍ അമ്മയ്ക്ക് കാണിച്ചു കൊടുക്കാം. പക്ഷേ 3D എന്ന തരത്തില്‍ കാണിക്കാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബറോസ് റിലീസ് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രം. ക്രിസ്മസ് റിലീസായ ഡിസംബര്‍ 25നാകും ബറോസ് തിയറ്ററില്‍ എത്തുക. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് ആരാധകര്‍. നിലവില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായി തുടരുകയാണ് മോഹന്‍ലാല്‍.
കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വൂഡൂവിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയിരുന്നു. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഈ അനിമേഷന്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. എമ്പുരാന്‍, വൃഷഭ, തുടരും, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…