അസ്താന: കസാഖ്‌സ്താനിലെ അക്തൗവില്‍ നടന്ന വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 30-ഓളം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥായാണ് അപകടകാരണമെന്നാണ് നിഗമനം.
62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 29 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്‌സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചതായാണ് കരുതുന്നത്. പിന്നാലെ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.