
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ?ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു..
52 വയസുള്ള കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരു \ക്കേറ്റു. മകന്‍ മനു മോഹനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയില്‍ എടുത്തു. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. ?മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരി?ഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…
















