‘വണങ്കാന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് താന്‍ നടി മമിത ബൈജുവിനെ അടിച്ചെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ബാല. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ?ഗലാട്ടാ തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഈ സംഭവത്തില്‍ വ്യക്തത വരുത്തിയത്. മമിത തനിക്ക് മകളെപ്പോലെയാണെന്നുപറഞ്ഞ അദ്ദേഹം അങ്ങനെയൊരാളെ ആരെങ്കിലും അടിക്കുമോയെന്നും ചോദിച്ചു. ചെറിയ കുട്ടിയാണ് മമിതയെന്നും ബാല പറഞ്ഞു.
ആവശ്യമില്ലാതെ മേക്കപ്പ് ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്ന് ബാല വ്യക്തമാക്കി. ‘അന്ന് ആ സിനിമയ്ക്ക് വേണ്ടി ബോംബെയില്‍ നിന്നു വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു വര്‍ക്ക് ചെയ്തത്. മമിതയ്ക്ക് അപ്പോള്‍ ഷോട്ട് ഉണ്ടായിരുന്നില്ല. അവര്‍ വെറുതെ ഇരിക്കുകയായിരുന്നു.
ആ സമയം മേക്കപ്പ് ആര്‍ടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവര്‍ക്കറിയില്ല. മമിതയ്ക്ക് അവരോട് ഇക്കാര്യം പറയാനും അറിയില്ലായിരുന്നു. ഷോട്ടിന് റെഡിയായി വിളിച്ചപ്പോള്‍ മമിത മേക്കപ്പ് ഇട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ ഞാന്‍ കയ്യോങ്ങി. വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അടിച്ചെന്നായി. യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് ഇതാണ്.’ ബാല കൂട്ടിച്ചേര്‍ത്തു
സെറ്റില്‍ വച്ച് സംവിധായകന്‍ ബാല മോശമായി പെരുമാറിയെന്ന വിഷയത്തില്‍ മമിത നേരത്തേ വ്യക്തത വരുത്തിയിരുന്നു. സംവിധായകന്‍ ബാല തന്നെ അടിച്ചിട്ടില്ല എന്നും താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമായിരുന്നു മമിത പറഞ്ഞത്. വണങ്കാനില്‍ നിന്ന് സൂര്യയും മമിതയും പിന്മാറിയതോടെ അരുണ്‍ വിജയും റോഷ്നി പ്രകാശുമാണ് നായികാനായകന്മാരായത്. ചിത്രം ജനുവരി 10-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ബാല.
മന്ത്രി വീണാ ജോര്‍ജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി ജെ പി നഡ്ഡ
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി കേന്ദ്രമന്…