ഗർഭധാരണം വിജയിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കൃത്യമായ സമയം മുതൽ സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ വരെ പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.ഗർഭധാരണം വിജയിക്കുന്നതിൽ ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം പ്രധാനമാണ്. നിങ്ങളുടെ പ്രത്യുൽപ്പാദനവ്യവസ്ഥ, സംഭോഗ സമയം, അണുബാധകൾ, ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയൽ എന്നിവ നിങ്ങളുടെ ഗർഭധാരണത്തിനുള്ള സാധ്യത മെച്ചപ്പെടുത്തുമെന്ന് ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ് റീജിയണൽ മെഡിക്കൽ ഡയറക്ടർ കെ.യു. കുഞ്ഞിമൊയ്തീൻ

സ്വന്തം പ്രത്യുൽപ്പാദനവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് ഗർഭധാരണത്തിന് ആവശ്യമാണ്. അണ്ഡോത്പാദനത്തിന്റെ സമയം അറിയുന്നതും അതിനനുസരിച്ച് ലൈംഗികബന്ധം ആസൂത്രണം ചെയ്യുന്നതും ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐകൾ), ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനം. ഈ അവസ്ഥകൾ ചികിത്സിച്ചില്ലെങ്കിൽ, പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയോ ഗർഭകാലത്ത് സങ്കീർണതകളിലേക്ക് നയിക്കുകയോ ചെയ്യും. പങ്കാളിയുമായി തുറന്നു സംസാരിക്കുകയും നിങ്ങളുടെ ഡോക്റ്ററുമായുള്ള പതിവ് കൂടിക്കാഴ്ചകളും ഇക്കാര്യത്തിൽ പ്രധാനമാണെന്നു ഡോ. കുഞ്ഞിമൊയ്തീൻ പറയുന്നു.

പങ്കാളികൾ തമ്മിൽ ലൈംഗികവും പ്രത്യുത്പാദനപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ പരസ്പരം മനസിലാക്കാനും ആശങ്കകൾ പരിഹരിക്കാനും കഴിയും. കൃത്യമായ ഇടവേളകളിൽ ഡോക്റ്ററെ സന്ദർശിക്കുന്നതിലൂടെ സമയബന്ധിതമായി പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും സഹായകരമാകുന്നു. ഇത്തരത്തിലുള്ള സമീപനം ഗർഭധാരണ സാധ്യതകൾ വർധിപ്പിക്കുന്നു. ലൈംഗിക ആരോഗ്യത്തിന് മുൻഗണന നൽകുന്നത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നല്ല ലൈംഗികാരോഗ്യ ശീലങ്ങൾ സമ്മർദ്ദം കുറയ്ക്കുകയും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബിർള ഫെർട്ടിലിറ്റി ആൻഡ് ഐവിഎഫ് ചികിത്സാകേന്ദ്രത്തിൽ ലൈംഗിക ആരോഗ്യവും ഗർഭധാരണവും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. പങ്കാളികൾക്കിടയിലുള്ള ആശങ്കകൾ തുറന്നു സംസാരിക്കാനും ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ശ്രമിക്കുന്നതിലൂടെ ലൈംഗിക ആരോഗ്യവും പ്രതുൽപ്പാദന ശേഷിയും വർധിപ്പിക്കാൻ സാധിക്കുമെന്നും വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഗർഭധാരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നതിനും തങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം സമഗ്രമായി മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ലൈംഗിക ആരോഗ്യ അവബോധത്തിന് മുൻഗണന നൽകുന്നതിലൂടെ, ദമ്പതികൾക്ക് തങ്ങളുടെ ഗർഭധാരണത്തിനുള്ള സാധ്യതകൾ മനസിലാക്കാനും അതനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും കഴിയുമെന്നും ഡോ.കുഞ്ഞുമൊയ്തീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്യ

ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്…