ന്യൂയോര്‍ക്ക്: ജൂലായ് 25 മുതല്‍ മുന്ന് ദിവസം ബാങ്കോക്കില്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി ഡോ. ബാബു സ്റ്റീഫനെ ( യു. എസ്. എ )
തിരഞ്ഞെടുത്തു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ട് ആയ ബാബു സ്റ്റീഫന്‍ ഇപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുകയാണ്. അജോയ് കല്ലന്‍കുന്നില്‍ ( തായ്‌ലാന്‍ഡ് ) ജനറല്‍ കണ്‍വീനര്‍, സുരേന്ദ്രന്‍ കണ്ണാട്ട് ( ഹൈദരാബാദ് ) വൈസ് ചെയര്‍മാന്‍ എന്നിവരാണ് മറ്റു പ്രധാന സംഘാടക സമിതി ഭാരവാഹികള്‍.

1995ല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ടി. എന്‍. ശേഷന്‍, കെ. പി. പി. നമ്പ്യാര്‍, ഡോ. ബാബു പോള്‍, ഡോ.ടി. ജി. എസ്.സുദര്‍ശന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളില്‍ ശാഖകള്‍ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമായി മാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ തങ്കമണി ദിവാകരന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് തോമസ് മോട്ടക്കല്‍, സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ട്രഷറര്‍ ഷാജി എം. മാത്യു, വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍ (യു. എസ്. എ )
സെക്രട്ടറി മാരായ സണ്ണി വെളിയത്ത്, കെ. വിജയചന്ദ്രന്‍, ഡോ. തങ്കം അരവിന്ദ്, ഡോ. ഷിബു സാമൂവേല്‍, ബ്ലെസ്സന്‍ മണ്ണില്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണ സമിതി അംഗങ്ങള്‍ ചേര്‍ന്ന് ഭാരവാഹികളെ തിരെഞ്ഞെടുത്തു. മുപ്പതാം വര്‍ഷത്തേക്ക് കടക്കുന്ന സംഘടനയുടെ ആഗോള സമ്മേളനം വിപുലമായ രീതിയില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബന്ദിയാക്കിയ 19-കാരിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്

ജെറുസലേം: ബന്ദിയാക്കിയ ഇസ്രയേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023 ഒക്ടോബറില്‍ ഇസ്…