ന്യൂഡല്‍ഹി: പൊലീസ് സേനയില്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇന്റലിജന്‍സ് മേധാവിയും എ.ഡി.ജി.പിയുമായ പി.വിജയന്. അഗ്നിശമന സേനാ വിഭാഗത്തില്‍ നിന്ന് പരവൂര്‍ ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദനന്‍ നായര്‍.ജി, കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ രാജേന്ദ്രന്‍ പിള്ള എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്തുപേര്‍ക്കും അഗ്നിശമന സേന, ജയില്‍ വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ക്ക് വീതവും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. സംസ്ഥാനത്തു നിന്ന് ആകെ 23 പേര്‍ക്കാണ് അംഗീകാരം.
പൊലീസ് സേനയില്‍ നിന്ന് മലയാളികളായ ബിന്ദു ശേഖര്‍ (ജോ. ഡയറക്ടര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം), എ.ബാലകൃഷ്ണന്‍(അസി. സബ്ഇന്‍സ്പെക്ടര്‍, സി.ബി.ഐ, ഗോവ) എന്നിവര്‍ക്കും വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. വിവിധ സേനകളിലെ മലയാളികളായ അഞ്ചുപേര്‍ സ്തുത്യര്‍ഹ്യ സേവനത്തിനുള്ള മെഡലിനും അര്‍ഹരായി.
മുംബയ് ഭീകരാക്രമണം:
വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയന്‍…