വാഷിംഗ്ടണ്‍: മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയന്‍ ബിസിനസുകാരന്‍ തഹാവൂര്‍ റാണയെ (64) യു.എസ് ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുനില്‍കും. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ ഇയാള്‍ സമര്‍പ്പിച്ച ഹര്‍ജി യു.എസ് സുപ്രീം കോടതി തള്ളി.ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ.പാക് ആര്‍മിയിലെ മുന്‍ ഡോക്ടറാണ് റാണ.
ഇതോടെ യു.എസ് – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുന്നതിനുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി. ഇയാള്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ യു.എസിന് കൈമാറിയിരുന്നു.
റാണയുടെ ഹര്‍ജി തള്ളണമെന്ന് യു.എസ് സര്‍ക്കാര്‍ കഴിഞ്ഞ മാസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറാന്‍ 2023 മേയിലാണ് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടത്. അപ്പീലുകള്‍ തള്ളിയതോടെയാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്.
നയതന്ത്ര വിജയം
റാണയും ഭീകരന്‍ ഡേവിഡ് ഹെഡ്ലിയും ലഷ്‌കറെ ത്വയ്ബ അടക്കം പാക് ഭീകര സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി. 2008 നവംബര്‍ 26ലെ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
പാക് വംശജനായ ഹെഡ്ലി അമേരിക്കന്‍ ജയിലില്‍. മുംബയ് ഭീകരാക്രമണ പങ്ക് തെളിയാത്തതിനാല്‍ കേസില്‍ യു.എസ് ശിക്ഷ നല്‍കിയില്ല. പക്ഷേ, ഡെന്‍മാര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിനും 2013ല്‍ ഷിക്കാഗോ കോടതി 14 വര്‍ഷം തടവ് വിധിച്ചു. 2020ല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജയില്‍ മോചിതനായ റാണയെ ഇന്ത്യയുടെ ആവശ്യപ്രകാരം അറസ്റ്റ് ചെയ്തു
എ.ഡി.ജി.പി പി.വിജയന് വിശിഷ്ട സേവാ മെഡല്‍,
ന്യൂഡല്‍ഹി: പൊലീസ് സേനയില്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍…