തിരുവനന്തപുരം: നെട്ടയത്ത് സ്വകാര്യ സ്‌കൂളിന്റെ ബസില്‍ കത്തിക്കുത്ത്. പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ത്ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി.
വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് ബസ് നെട്ടയം മലമുകളില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ നിലവിളിച്ചു. ഇതോടെ ബസ് നിര്‍ത്തി, നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിവരം. കുത്തിയ വിദ്യാര്‍ത്ഥി ഇപ്പോള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. വിദ്യാര്‍ത്ഥിയെ വിശദമായി ചോദ്യം ചെയ്യും.
കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം പേരൂര്‍ക്കട ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ലാബിന്റെ ആവശ്യത്തിന് കൊണ്ടുവന്ന ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മധ്യവര്‍ഗത്തിന് ആശ്വാസം: ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി
ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്…