ഗസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് ഗസ ആരോഗ്യ മന്ത്രാലയം. യുദ്ധം ആരംഭിച്ചതിന് ശേഷം 17,000 കുട്ടികള്‍ ഉള്‍പ്പെടെ 61,709 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 47,498 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നിരവധി മൃതദേഹങ്ങള്‍ ലഭിച്ചു.
ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തില്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇസ്രായേല്‍ നടത്തിയ നീണ്ട 15 മാസത്തെ ഭീകരമായ ബോംബാക്രമണങ്ങള്‍ക്കിടയില്‍, തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അടിയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.ജനുവരി 19 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, ഗസ സിവില്‍ ഡിഫന്‍സിന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
ഏകദേശം 62,000 പേര്‍ മരിച്ചതായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് ഈ മാസം ആദ്യം ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച മരണസംഖ്യയുടെ കണക്കിന് അനുസൃതമാണ്. സ്ട്രിപ്പിലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയതിനേക്കാള്‍ 40 ശതമാനം കൂടുതലാണെന്ന് ഇത് കണക്കാക്കുന്നു.
അതേസമയം, ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഈ കണക്കുകളേക്കാള്‍ വളരെ കൂടുതലായിരിക്കാം എന്നും നിരവധി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാരണം ആരോഗ്യം, വൈദ്യുതി, വെള്ളം, ശുചിത്വ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രായേല്‍ മനഃപൂര്‍വ്വം നശിപ്പിച്ചതും സാഹായങ്ങള്‍ എന്‍ക്ലേവിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതും മൂലം നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…