ന്യൂഡല്‍ഹി: കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി പി.ടി ഉഷ എംപി. രാജ്യസഭയിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും നിര്‍ദേശിക്കപ്പെട്ട പദ്ധതിക്കായി തന്റെ പി.ടി ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയിരുന്നുവെന്നും പി.ടി ഉഷ സഭയില്‍ വ്യക്തമാക്കി.
കിനാലൂരിലെ കാലാവസ്ഥയും എയിംസിന് അനുയോജ്യമാണ്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുമെന്നും പി.ടി ഉഷ രാജ്യ സഭയില്‍ പറഞ്ഞു.
കേന്ദ്രബജറ്റില്‍, സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച 16 ആവശ്യങ്ങളില്‍ ഒന്ന് എയിംസായിരുന്നു. എം.കെ. രാഘവന്‍ എം.പി.യും എയിംസിനായി ആവശ്യം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒന്നും പരിഗണിക്കപ്പെട്ടില്ല. എയിംസ് അുവദിക്കുമെന്ന പ്രഖ്യാപനം വന്നയുടനെതന്നെ കേരളം കോഴിക്കോട് കിനാലൂരില്‍ എയിംസിനുവേണ്ടി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങള്‍ പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി.യുടെ പക്കല്‍നിന്ന് ആരോഗ്യവകുപ്പിന് കൈമാറിയ 150 ഏക്കര്‍ ഭൂമിക്ക് പുറമേ സ്വകാര്യവ്യക്തികളില്‍നിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുത്തുമാണ് 250 ഏക്കര്‍ ഭൂമി എയിംസിനായി മാറ്റിവെച്ചത്. ബജറ്റിന് മുന്‍പുതന്നെ ഇത്തവണ എയിംസിനെക്കുറിച്ച് വലിയ പ്രതീക്ഷയില്ലാത്ത അവസ്ഥയിലായിരുന്നു കേരളം.
നേരത്തെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയിലെ തന്നെ മറ്റൊരു പക്ഷം കോഴിക്കോട് തന്നെ എയിംസ് വരണമെന്ന നിലപാടിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…