തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള പദ്ധതി തള്ളാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വരുമാനം ഉണ്ടാകുന്ന പദ്ധതികളെ ഏറ്റെടുക്കുന്നതാണ് കിഫ്ബിയുടെ രീതി. അതിന് അവര്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ്. അതിന് വേണ്ടിയുള്ള മോഡലുകള്‍ ഉണ്ട്. എന്നാല്‍ അവയൊന്നും ഉടന്‍ നടപ്പിലാക്കുന്ന സാഹചര്യമില്ല. മന്ത്രി പറഞ്ഞു.
റോഡുകള്‍ ഉള്‍പ്പടെയുള്ള പശ്ചാത്തല വികസന പദ്ധതികളില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാ പഠനങ്ങളിലാണ് കിഫ്ബി. കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 50 കോടി രൂപയോ അതിന് മുകളിലോ മുതല്‍ മുടക്കുള്ള പാതകളില്‍ ടോള്‍ പിരിവ് നടത്തി വരുമാനം നേടാനുള്ള സാധ്യതയും ഇക്കൂട്ടത്തില്‍ കിഫ്ബി പരിഗണിക്കുന്നുണ്ട്.
അതേസമയം കിഫ്ബി നിര്‍മിച്ച റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കണമെങ്കില്‍ പ്രത്യേകം നിയമനിര്‍മാണം ആവശ്യമാണ്. അതിന് ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനമാവൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…