ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ യു.എസ് ഏര്‍പ്പെടുത്തിയതോടെ തിരിച്ചടിച്ച് ചൈന. കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം എന്നിവയ്ക്ക് 15 ശതമാനവും അസംസ്‌കൃത എണ്ണ, കാര്‍ഷിക യന്ത്രങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം തീരുവയുമാണ് ചൈന ഏര്‍പ്പെടുത്തിയത്.
ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണവും ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിളിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കമ്പനികള്‍ പ്രതിസന്ധിയിലായി. വ്യാപകമായി ഇടപാടുകള്‍ തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ചൈനക്കെതിരെ ഏര്‍പ്പെടുത്തിയ 10 ശതമാനം താരിഫ് ചൊവാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള ചര്‍ച്ചയ്ക്ക് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ചൈനയുടെ തിരിച്ചടി.
മെക്സിക്കോ, കാനാഡ എന്നീ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫ് ഭീഷണി അവസാന നിമിഷം നിര്‍ത്തിവെയ്ക്കാന്‍ യുഎസ് തീരുമാനിച്ചിരുന്നു. അതേസമയം, ചൈനക്ക് ഇളവ് നല്‍കാന്‍ തയ്യാറായതുമില്ല.
2018ലും ട്രംപ് ചൈനക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരുന്നു. 2020ല്‍ ഒത്തുതീര്‍പ്പിന് ചൈന തയ്യാറായെങ്കിലും കോവിഡിനെ തുടര്‍ന്ന് പദ്ധതി പാളി. ഇതോടെ ചൈനയുടെ വ്യാപാര കമ്മി 361 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…