രാഷ്ട്രപതിയുടെ പ്രസംഗം ജനങ്ങളെ പ്രചോദിപ്പിച്ചു 25 കോടി ആളുകളെയാണ് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്.വീണ്ടും തിരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനങ്ങളോട് നന്ദിപറയുകയാണെന്നും നരേന്ദ്രമോദി പ്രസംഗത്തില്‍ വ്യക്തമാക്കി. ചിലര്‍ ആദിവാസികള്‍ക്കായി സംസാരിക്കുക മാത്രമേ ചെയ്യൂ. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആദിവാസികള്‍ക്കായി പ്രത്യേക മന്ത്രാലയം തന്നെ കൊണ്ടുവന്നു.
ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ചോദ്യം ഉന്നയിക്കുന്നു. ഈ വിഷയത്തില്‍ ജനങ്ങള്‍ ചിന്തിക്കുകയും ചര്‍ച്ച നടത്തുകയും വേണം.ഈ കാലം വരെ സഭയില്‍ ഒരു കുടുംബത്തില്‍ നിന്നും മൂന്ന് അംഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ചിലരുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷത്തിന് നേരെയും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ചിലര്‍ ജക്കൂസിയിലും സ്‌റ്റൈലിഷ് ഷവറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങള്‍ എല്ലാ വീടുകളിലും വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നു. പാവപ്പെട്ടവരുടെ വീടുകളില്‍ ഫോട്ടോഷൂട്ട് നടത്തി സംതൃപ്തി കണ്ടെത്തുന്നവര്‍ക്ക് പാവപ്പെട്ടവരുടെ പ്രഭാഷണം ബോറടിക്കുമെന്നും രാഹുല്‍ഗാന്ധിക്കുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന പോക്കറ്റില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് അറിയില്ല നിങ്ങളുടെ സര്‍ക്കാര്‍ മുസ്ലിം വനിതകളെ ദുരിതത്തില്‍ ജീവിക്കാന്‍ വീട്ടിരുന്നത്.മുത്തലാക്ക് അവസാനിപ്പിച്ചത് തങ്ങളാണ്. ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത് പിന്നീട് ഒരു ഫാഷനായി. അദ്ദേഹത്തിന്റെ കാലത്ത് ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ അയച്ചാല്‍ പതിനഞ്ച് പൈസ മാത്രമേ താഴെ തട്ടിലേക് എത്തുകയുള്ളൂ എന്ന് പരസ്യമായി പറഞ്ഞിരുന്നു.അന്ന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഒരേ പാര്‍ട്ടിയാണ് ഭരിച്ചിരുന്നിരുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ജനങ്ങളുടെ പണം നേരിട്ട് കൈമാറാന്‍ ആരംഭിച്ചു. 40 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്തു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനല്ല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. 12 കോടി കുടുംബങ്ങള്‍ക്ക് ജലം നല്‍കി. ചില്ലു കൊട്ടാരം പണിയാന്‍ അല്ല പണം ഉപയോഗിക്കുന്നത്. മൂന്നുലക്ഷം കോടി രൂപ തെറ്റായ കൈകളിലൂടെ പോകുന്നതില്‍ നിന്നും രക്ഷിച്ചു.സര്‍ക്കാര്‍ ഓഫീസുകളിലെ ആക്രി വിറ്റതില്‍ നിന്നും 2300 കൊടി സര്‍ക്കാരിന് ലഭിച്ചു.
പണ്ട് ഇത്ര ലക്ഷം കോടി രൂപയുടെ അഴിമതി എന്ന് പത്രങ്ങളുടെ തലക്കെട്ടുകള്‍ വരുമായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്ത് അഴിമതിയില്ല. അഴിമതി ഇല്ലാതാക്കി രാഷ്ട്ര നിര്‍മ്മാണം നടത്തുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത് .10 വര്‍ഷം മുമ്പ് 180000 കോടി ആയിരുന്നു അടിസ്ഥാന സൗകര്യത്തിനുള്ള ബജറ്റ് വിഹിതം. ഇന്ന് 11000 കോടി രൂപയാണ് അത്. പത്തു വര്‍ഷം കൊണ്ട് ആദായ നികുതി പരിധി കുറച്ചു, മധ്യവര്‍ഗത്തിന്റ ബജറ്റ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചു.
സര്‍വ്വെയുടെ അടിസ്ഥാനത്തില്‍,ശുചിത്വവും ടോയ്ലറ്റുകളും ഉള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 70,000 രൂപ ലഭിച്ചിട്ടുണ്ടെന്ന് യുണിസെഫ് കണക്കാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്‍, ടോയ്ലറ്റുകളുടെ നിര്‍മ്മാണം, ശുദ്ധമായ കുടിവെള്ള വിതരണം എന്നിവ സാധാരണ കുടുംബങ്ങള്‍ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കി. 2014 ന് മുമ്പ് ബോംബ് സ്‌ഫോടനങ്ങളും വെടിവെപ്പുകളും ജനജീവിതം ദുഷ്‌കരമാക്കിയിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി പ്രവര്‍ത്തിച്ചു. 2013-14 ല്‍, ആദായനികുതി ഇളവ് പരിധി 2 ലക്ഷം രൂപ മാത്രമായിരുന്നു, എന്നാല്‍ ഇന്ന് അത് 12 ലക്ഷമായി ഉയര്‍ത്തി.
കഴിഞ്ഞ പത്ത് വര്‍ഷം മുന്‍പിലേക്ക് തിരിഞ്ഞുനോക്കി സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍, ആഴത്തില്‍ വേദന തോന്നുന്നു. നമ്മള്‍ 40-50 വര്‍ഷം പിന്നിലാണ്. 2014 മുതല്‍, ജനങ്ങളെ സേവിക്കാനുള്ള അവസരം നല്‍കിയപ്പോള്‍, ഞങ്ങള്‍ യുവാക്കളുടെ അഭിലാഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു.പുതിയ മേഖലകള്‍ തുറന്നു. ഇതിന്റ ഫലമായി, ഇന്ത്യയിലെ യുവാക്കള്‍ ഇപ്പോള്‍ ആഗോള വേദിയില്‍ കഴിവുകള്‍ തെളിയിക്കുന്നു.
ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു സര്‍ക്കാര്‍ വിജയിക്കുന്നത് ചരിത്രത്തിലാദ്യം. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണത് സാധ്യമായത്.ചിലര്‍ യുവാക്കള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നു ചിലര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിച്ചിരുന്നത് പ്രധാനമന്ത്രിയായിരുന്നു. സമിതിയില്‍ പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടുത്തിയത് ഞങ്ങളുടെ സര്‍ക്കാര്‍.ഡല്‍ഹിയില്‍ ചില കുടുംബങ്ങള്‍ അവരുടെ മ്യൂസിയം ആക്കി വെച്ച കുറെ സ്ഥലങ്ങളുണ്ട്. ഞങ്ങളത് പ്രധാനമന്ത്രി മ്യൂസിയം ആക്കി. എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നു. ചില നേതാക്കള്‍ സംസാരിക്കുന്നത് അര്‍ബന്‍ നക്‌സലേറ്റുകളുടെ ഭാഷയിലാണെന്നും സര്‍ദാര്‍ പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ നിര്‍മ്മിച്ചത് ഞങ്ങളാണ്, അദ്ദേഹം ബിജെപിയില്‍ നിന്നോ ജനസംഘത്തില്‍ നിന്നോ ആയിരുന്നില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…