.
ദുബായ് : മാള്‍ ഓഫ് എമിറേറ്റ്സില്‍ പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. ദിനംപ്രതി ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന മാളിലെ വാഹന പാര്‍ക്കിങ് തടസ്സരഹിതവും കാര്യക്ഷമവുമാക്കാനാണ് പാര്‍ക്കിങ്ങിന് നിശ്ചിതനിരക്ക് ഈടാക്കിത്തുടങ്ങിയത്. എമിറേറ്റിലെ പൊതുപാര്‍ക്കിങ് ഓപ്പറേറ്ററായ പാര്‍കിന്‍ കമ്പനിയുമായി അഞ്ചുവര്‍ഷത്തേക്കാണ് മാള്‍ അധികൃതര്‍ കരാറില്‍ ഒപ്പിട്ടത്.
മാളിലെ പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴും പുറത്തേക്ക് കടക്കുമ്പോഴും ഗേറ്റുകളിലെ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്തുകയും പാര്‍ക്കിങ് സമയം കണക്കാക്കി നിരക്കുകള്‍ ഈടാക്കുകയുമാണ് ചെയ്യുക. ആദ്യത്തെ നാലുമണിക്കൂര്‍ പാര്‍ക്കിങ് സൗജന്യമാണ്. ഈ സമയം കഴിഞ്ഞാല്‍ പേയ്‌മെന്റ് ലിങ്ക് ഉള്‍കൊള്ളുന്ന ഒരു എസ്.എം.എസ്. ലഭിക്കും.
7
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…