മൂവാറ്റുപുഴ: നഗരമദ്ധ്യത്തില്‍ അരയാലും ആര്യവേപ്പും ഒരുമിച്ച് വളരുന്നത് കൗതുകമാകുന്നു. അരയാലും ആര്യവേപ്പും വരനും വധുവുമാണെന്ന വിശ്വാസമാണ് ഈ കൗതുകത്തിന് കാരണം. വിവാഹിതരാകാത്ത വരനും വധുവും നഗര മദ്ധ്യത്തില്‍ തൊട്ടുരുമ്മി നില്‍ക്കുന്നത് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എം.സി റോഡിലെ മീഡിയനിലാണ്. വേപ്പ് അരയാലിന്റെ പത്‌നിയാണെന്നാണ് സങ്കല്പം. ഈ വിശ്വാസത്തോടെ ചിലര്‍ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് സമീപത്ത് തട്ടുക്കട നടത്തുന്ന പി.കെ. മൈതീന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…