ദുബായ്: 2025 ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ആഗോള ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് 2.24 മില്ല്യണ്‍ യു.എസ് ഡോളര്‍(ഏകദേശം 20 കോടി രൂപ) ലഭിക്കും. റണ്ണേഴ്സ് അപ്പിന് 1.12 മില്ല്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം 10.4 കോടി രൂപ) ലഭിക്കുക. സെമിയില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 560,000 യു.എസ് ഡോളറും(ഏകദേശം 5.2 കോടി രൂപ) ലഭിക്കും.
2017-ലെ ടൂര്‍ണമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മാനത്തുകയില്‍ 53% വര്‍ധനവുണ്ട്. ഗ്രൂപ്പ് സ്റ്റേജില്‍ ഓരോ മത്സരവും വിജയിക്കുന്നവര്‍ക്ക് 34,000 ഡോളര്‍ ലഭിക്കും. അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 350,000 ഡോളറും(ഏകദേശം 3 കോടി രൂപ) ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ളവര്‍ക്ക് 140,000 ഡോളറും(ഏകദേശം 1.2 കോടി രൂപ) ലഭിക്കും. ഇതിന് പുറമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 125,000 ഡോളര്‍ കിട്ടും.
ഫെബ്രുവരി 19 നാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരിക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് പ്രവേശിക്കും. പാകിസ്താനിലും യു.എ.ഇ.യിലുമായി ‘ഹൈബ്രിഡ്’ മോഡലിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…