തൃശൂര്‍ പോട്ടയില്‍ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ ബന്ദിയാക്കി മോഷണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കില്‍ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു മോഷ്ടാക്കള്‍ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്.
പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കവര്‍ന്ന പണത്തിന്റെ കണക്ക് എടുക്കുകയാണ്. ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ഫെഡറല്‍ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. കാഷ് കൗണ്ടര്‍ തല്ലിപൊളിച്ചാണ് അകത്ത് കയറി പണം കവരുകയായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച് വിവരമില്ല.
ഒരു മോഷ്ടാവ് മാത്രമാണുണ്ടായിരുന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയില്‍ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി വ്യാപക തിരച്ചില്‍. ശക്തമായ വാഹനപരിശോധന നടത്താന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…