ബിരുദധാരികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അവസരം. യുകെ-ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീം വഴിയാണ് ഈ അവസരം ഒരുങ്ങുന്നത്. ഇത്തവണ 3000 ഇന്ത്യക്കാര്‍ക്കാണ് രണ്ടു വര്‍ഷത്തോളം യുകെയില്‍ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം ലഭിക്കുന്നത്.
”ബ്രിട്ടീഷുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും ഇടയില്‍ നമ്മുടെ രാജ്യങ്ങളെക്കുറിച്ച് ഒരു ആധുനിക അവബോധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന മികച്ച പരിപാടിയാണ് യങ് പ്രഫഷനല്‍സ് സ്‌കീം. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകളെ അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിന്‍ഡി കാമറൂണ്‍ പറഞ്ഞു.
”യുകെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും യാത്ര ചെയ്യാനും പഠിക്കാനും ജോലി ചെയ്യാനും യങ് പ്രൊഫഷണലുകള്‍ സ്‌കീം സവിശേഷ അവസരം നല്‍കുന്നു. കര്‍ണാടകയിലെയും കേരളത്തിലെയും യുവാക്കളെ ഈ സ്‌കീമിലേക്ക് അപേക്ഷിക്കാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. ലോകോത്തര വിദ്യാഭ്യാസം മുതല്‍ അതിശയകരവും മനോഹരവുമായ പ്രകൃതിദൃശ്യങ്ങള്‍ വരെ യുകെ വാ?ഗ്?ദാനം ചെയ്യുന്നു” ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ പറഞ്ഞു.
2,530 പൗണ്ട് (ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ബാങ്ക് സേവിങ്‌സും ഉണ്ടായിരിക്കണം. 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് സ്‌കീമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. 18ന് ആരംഭിക്കുന്ന സ്‌കീം 20ന് അവസാനിക്കും. 18ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്‌സൈറ്റില്‍ ബാലറ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ തമാസിക്കുന്ന ബിരുദമോ ബിരുദാനന്തരബിരുദമോ ആളുകള്‍ അപേക്ഷ നല്‍കാന്‍ കഴിയും. ബാലറ്റില്‍ സൗജന്യമായി പങ്കെടുക്കാം.
20ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ച്ചക്കകം അപേക്ഷകര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. ബാലറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ ഒരു സ്‌കാന്‍ ചെയ്ത കോപ്പി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ഇതില്‍ നിന്നാണ് ആളുകളെ തിരഞ്ഞെടുക്കുക. ബാലറ്റില്‍ നിന്നും തിരഞ്ഞെടുത്താല്‍ ഉടന്‍ തന്നെ വീസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട
വിശദ വിവരങ്ങള്‍ക്ക് https://www.gov.uk/india-young-professionals-scheme-visa എന്ന യുകെ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. യുകെ – ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം ബാലറ്റില്‍ പങ്കെടുക്കാന്‍ https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system#entering-the-ballot യുകെ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുക. പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്കുള്ള ഔദ്യോഗിക മാര്‍ഗനിര്‍ദേശം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്സൈറ്റില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…