അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അര്‍ദ്ധരാത്രിയോടെ അമൃത്സറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 119 കുടിയേറ്റക്കാരുമായാണ് അമേരിക്കയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം എത്തുന്നത്. അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം.
രണ്ടാംഘട്ടത്തില്‍ രാജ്യത്ത് തിരികെ എത്തുന്ന 119 കുടിയേറ്റക്കാരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഹരിയാനയില്‍ നിന്നും ഉള്ളവരെന്നാണ് വിവരം. ഗുജറാത്ത്, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ഗോവ,രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്. തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമൃത്സറിലെ വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി.
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരും വിമാനത്താവളത്തില്‍ കാണും. കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തവണ 104 ഇന്ത്യക്കാരെ, അമേരിക്ക സൈനിക വിമാനത്തില്‍ വിലങ്ങണിയിച്ച് എത്തിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ഇന്ത്യ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് വിവരം.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…