കൊച്ചി; 16- ാമത് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള (എസ്എഫ്ബിസികെ) ബാങ്കിംഗ് എക്‌സലന്‍സ് ആന്‍ഡ് ബിസിനസ്‌മെന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ‘ബെസ്റ്റ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ലഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ശ്രീ. ശ്രീജിത്ത് കൊട്ടാരത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് മേഖലയ്ക്ക് ബാങ്ക് ഓഫ് ബറോഡ നല്‍കിയ അസാധാരണമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്. ബാങ്കിംഗ് മികവ്, ഉപഭോക്തൃ സേവനം, സാമ്പത്തിക നവീകരണം എന്നിവയോടുള്ള ബാങ്ക് ഓഫ് ബറോഡയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഈ അംഗീകാരം നേടിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബാങ്കിന് ഈ ബഹുമതി ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.ബാങ്കിംഗിലെ മികവ് ആഘോഷിക്കുന്നതിനു പുറമെ, ഐബിഎസ് സോഫ്‌റ്റ്വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി. കെ. മാത്യൂസിന് മികച്ച ബിസിനസ്‌മെന്‍ ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ്* ലഭിച്ചു. ബിസിനസിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാത്യൂസ് നല്‍കിയ സമഗ്ര സംഭാവനകളെ അംഗീകരിച്ച് മന്ത്രി പി രാജീവ് പുരസ് കാരം സമ്മാനിച്ചു.സാമ്പത്തിക മേഖലയിലും സാമ്പത്തികവുമായ പുരോഗതിയെ നയിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളുടെ തെളിവാണ് എസ്എഫ്ബിസികെ അവാര്‍ഡുകള്‍. സാമ്പത്തിക വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങളും സംരംഭകരും വഹിച്ച സുപ്രധാന പങ്ക് ചടങ്ങ് എടുത്തുകാണിച്ചു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…