പെരിയാറിൽ 16 വർഷമായി സൗജന്യ നീന്തൽ പരിശീലനം നടത്തിവരുന്ന സജീ വാളശ്ശേരിയുടെ നേതൃത്വത്തിൽ ഇത്തവണ 15 ശിഷ്യന്മാർ നീന്തി കടന്നത് വേമ്പനാട്ടുകായൽ. പെരിയാറിൽ നിരവധി റെക്കോർഡ് നീന്തൽ പ്രകടനങ്ങൾ കാഴ്ചവച്ച സജി ആശാനും ശിഷ്യന്മാരും വേമ്പനാട്ടുകായലിൽ ഇത്തവണ നീന്തിയത് 9 കിലോമീറ്റർ. കുമരകത്ത് നിന്ന് ഫെബ്രുവരി 27 ന് രാവിലെ ആറരയോടെ ആരംഭിച്ച നീന്തൽ അഞ്ചര മണിക്കൂർ കൊണ്ട് 9 കിലോമീറ്റർ നീന്തി മുഹമ്മയിൽ എത്തുകയായിരുന്നു. നീന്തലിനിടയിൽ ഒഴുക്കും, പായൽ പോളകളും നിറഞ്ഞ കായലിൽ ഒത്തിരി പ്രതിസന്ധികളെ തരണം ചെയ്താണ് ഇവർ നീന്തിയത്. പെരിയാർ പുഴ നീന്തി കടന്നവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നടത്തിയാണ് സജി വാളശ്ശേരിൽ പ്രിയ ശിഷ്യന്മാരെ വേമ്പനാട്ടുകായൽ നീന്തി കടക്കാൻ കൊണ്ടുപോയത്.
എറണാകുളം ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനു സത്യൻ, കിഴക്കമ്പലം സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോയി കളമ്പാട്ട് അദ്ദേഹത്തിൻറെ മകനും അതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കോൾബെ സോയി,
ഡെന്നി വർഗീസ് എ. എൽ, മായിൻകുട്ടി, വിജയ് സുബ്രഹ്മണ്യൻ, ഗിരീഷ് എം.എസ്, വിനോദ് ടി കെ , രാജേഷ് എ., സിബു മോൻ ടി.എം., അഷർ എം എ , മുഹമ്മദ് ഹമീദ് എച്ച്., മുഹമ്മദ് ഫാബർ , അജിത്ത് മുഹമ്മദ്, വിനു നായർ എന്നിവരാണ് നീന്തി കടന്നത്. വേമ്പനാട്ടുകായൽ നീന്തിക്കടന്ന അച്ഛനും മകനും എന്ന പ്രത്യേകതയും സോയി കളമ്പാട്ടിനും അദ്ദേഹത്തിൻറെ മകൻ കോൾബെ സോയിക്കും ഉണ്ട്.
പെരിയാർ പുഴയിൽ നീന്തലിൽ നിരവധി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുള്ള സജീ വാളശ്ശേരിയുടെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ മെയ് 31 വരെയുള്ള സൗജന്യ നീന്തൽ പരിശീലനം ഇപ്പോഴും തുടരുകയാണ്.
‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…