രാജ്യത്തെ പ്രമുഖ ഇന്റഗ്രേറ്റഡ് ടെക്‌നോളജി സേവനദാതാവും ഫോര്‍ച്യൂണ്‍ ഇന്ത്യ 500 കമ്പനിയുമായ റെഡിങ്ടണ്‍ ലിമിറ്റഡ്, എച്ച്പി ഇന്ത്യയുമായി സഹകരിച്ച്, ഫോട്ടോമാക്‌സ് ഡിജിറ്റല്‍ പ്രസ്സില്‍ എച്ച്.പി. ഇന്‍ഡിഗോ 7കെ ഡിജിറ്റല്‍ പ്രസ്സിന്റെ ഇന്‍സ്റ്റാളേഷന്‍ പ്രഖ്യാപിച്ചു. ഇതിലൂടെ ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോ പ്രിന്റിംഗ്, 7 നിറങ്ങളിലുള്ള ഇലക്ട്രോഇങ്ക് പ്രിന്റിംഗ് ഉപയോഗിച്ച് ഫോട്ടോ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ എച്ച്പി. ഇന്‍ഡിഗോയ്ക്ക് കഴിയും.പുതിയ സഹകരണം നാഗര്‍കോവില്‍ ജില്ലയിലെ ഈ നൂതന ഏഴ് വര്‍ണ്ണ ഡിജിറ്റല്‍ പ്രിന്റിംഗ് സാങ്കേതികവിദ്യ സ്വീകരിക്കുന്ന ആദ്യത്തെ സ്ഥാപനമായി ഫോട്ടോമാക്‌സിനെ മാറ്റുമെന്നും ഇതിലൂടെ മികച്ച പ്രിന്റ് ഗുണനിലവാരം, ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം, സുസ്ഥിരത എന്നിവ ഉറപ്പാക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. എച്ച്പി. ഇന്‍ഡിഗോ 7കെ ഡിജിറ്റല്‍ പ്രസ് ഫോട്ടോഫിനിഷര്‍മാരെയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെയും ഫോട്ടോ സ്റ്റുഡിയോകളെയും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ടോണര്‍ അധിഷ്ഠിത അല്ലെങ്കില്‍ സില്‍വര്‍ ഹാലൈഡ് ഉല്‍പാദനം കൊണ്ടുവരാന്‍ സഹായിക്കുന്നതായും കമ്പനി പറയുന്നു.എച്ച്പിയുമായും റെഡിങ്ടണുമായുമുള്ള ഉള്ള തങ്ങളുടെ ദീര്‍ഘകാല ബന്ധം പുതിയ സഹകരണത്തിലേക്ക് നയിച്ചതായി ഫോട്ടോമാക്‌സ് സ്ഥാപകന്‍ റെജിനാള്‍ഡ് കമല്‍ പറഞ്ഞു. ഈ പുതിയ സാങ്കേതികവിദ്യ വിവിധ മേഖലകളിലെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയും, മികച്ച നിലവാരം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…