മുംബയ്: ജിയോ പേയ്മെന്റ്സ് ബാങ്കിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വാങ്ങാനൊരുങ്ങി മുകേഷ് അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. 12.03 മില്യണ്‍ ഡോളറിനാണ് ഓഹരികള്‍ ജിയോ സ്വന്തമാക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നീക്കമെന്ന് കമ്പനി വ്യക്തമാക്കുന്നു.സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും സംയുക്ത സംരംഭമാണ് ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് (ജെപിബിഎല്‍). ഓഹരി വാങ്ങുന്നതിനായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ അനുമതി വേണമെന്നും കമ്പനി വ്യക്തമാക്കി. റിലയന്‍സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായിരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2023 ഓഗസ്റ്റില്‍, ഒരു പ്രത്യേക സ്ഥാപനമായി പ്രഖ്യാപിക്കുകയും ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 1.31 ലക്ഷം കോടി രൂപയാണ്.
ജെപിബിഎല്ലിന്റെ 7.90 കോടിയിലധികം ഇക്വിറ്റി ഓഹരികള്‍ എസ്ബിഐയില്‍ നിന്ന് 104.54 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അറിയിച്ചു. ഏറ്റെടുക്കലിനുശേഷം ജെപിബിഎല്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി മാറും. ഏറ്റെടുക്കല്‍ 45 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വ്യക്തമാക്കി. മാര്‍ച്ച് അഞ്ചിലെ കണക്കനുസരിച്ച്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികളുടെ വില 216.26 രൂപയാണ്. ഏകദേശം 137,348.57 കോടി രൂപ വിപണി മൂലധനവുമുണ്ട്. കമ്പനിയുടെ പ്രൈസ്, ഏര്‍ണിംഗ്സ് (പി/ഇ) അനുപാതം 85.46 ആണ്. ഒരു ഷെയറില്‍ നിന്നുള്ള വരുമാനം 2.53 ആണ്.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…