രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സംഘര്‍ഷബാധിത മേഖലകളിലേക്കടക്കം സര്‍വീസുകള്‍ നടത്തും. സഞ്ചാരസ്വാതന്ത്ര്യം എല്ലാ മേഖലയിലും ഉറപ്പാക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശത്തിനു പിന്നാലെയാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.ഇംഫാല്‍-കാങ്പോക്പി-സേനാപതി, സേനാപതി-കാങ്പോക്പി-ഇംഫാല്‍, ഇംഫാല്‍-ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍, ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍-ഇംഫാല്‍ റൂട്ടുകളിലാണ് ബസുകള്‍ സര്‍വീസ് നടത്തുക. സുരക്ഷാസേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു ആദ്യ സര്‍വീസുകള്‍ നടത്തിയിരുന്നത്. ബുധനാഴ്ച മുതല്‍ ഹെലികോപ്റ്റര്‍ സര്‍വീസുകളും പുനരാരംഭിക്കും.കുക്കി – മെയ്‌തെയ് സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ വിവിധ മേഖലകളില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ മെയ്‌തെയ് സ്വാധീനമുള്ള മേഖലകളില്‍ കുക്കി വിഭാഗക്കാരും കുക്കി വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ മെയ്‌തെയ് വിഭാഗത്തിലുള്ളവരും യാത്രകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.അതേസമയം, മണിപ്പൂര്‍ പൊലീസും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൂന്ന് ബങ്കറുകള്‍ തകര്‍ത്തു. ബയോഫെങ് റേഡിയോ സെറ്റുകള്‍, ഇലക്ട്രിക് ഡിറ്റണേറ്റര്‍ തോക്കുകള്‍ എന്നിവയും ബങ്കറുകളില്‍ നിന്ന് കണ്ടെത്തി. അക്രമികള്‍ സേനയെ കണ്ടയുടന്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…