ഡല്‍ഹി വിമാനത്താവളത്തില്‍ വയോധികയ്ക്ക് വീല്‍ ചെയര്‍ നിഷേധിച്ച് എയര്‍ ഇന്ത്യ. നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടുപോലും 82 കാരിക്ക് നല്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മാര്‍ച്ച് 4 നായിരുന്നു സംഭവം.വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നടന്നുപോയ വയോധിക എയര്‍ ഇന്ത്യയുടെ കൗണ്ടറിന് സമീപം മുഖമടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ മൂക്കിനും മുഖത്തുമാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വീഴ്ചയെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി ഇവരെ ബംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുന്‍ ലെഫ്റ്റ്. ജനറലിന്റെ ഭാര്യയാണ് പരുക്കേറ്റ വയോധിക.ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്രചെയ്യാന്‍ കൊച്ചുമകനൊപ്പം എത്തിയതായിരുന്നു ഇവര്‍. എയര്‍ ഇന്ത്യ ജീവനക്കാരോടും ഹെല്‍പ്പ് ഡെസ്‌കിനോടും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും വീല്‍ചെയര്‍ അനുവദിച്ചില്ല. ”മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ വന്നപ്പോള്‍ , മുത്തശ്ശി തങ്ങളുടെ സഹായത്തോടെ മൂന്ന് പാര്‍ക്കിംഗ് ലെയ്ന്‍ വരെ നടന്നുവെന്നും അവസാനം എയര്‍ ഇന്ത്യ പ്രീമിയം ഇക്കണോമി കൗണ്ടറിന് മുന്നില്‍ വീഴുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.മുത്തശ്ശി വീണതിന് ശേഷമാണ് അധികൃതര്‍ വീല്‍ ചെയറുമായി എത്തി വിമാനത്തില്‍ കയറ്റിയത്. ബംഗളൂരില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ജീവനക്കാര്‍ ഐസ് പായ്ക്കുകള്‍ നല്‍കുകയും വൈദ്യസഹായം ക്രമീകരിക്കുകയും ചെയ്തുവെന്നും കൊച്ചുമകന്‍ പറഞ്ഞു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലും (ഡിജിസിഎ) എയര്‍ ഇന്ത്യയിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബം.എന്നാല്‍ മുത്തശ്ശി വേഗം സുഖം പ്രാപിക്കട്ടെയെന്നും ഈ കാര്യത്തില്‍ കുടുംബത്തിനെ ഒരു കോളിലൂടെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…