കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നും ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്കെടുത്താല്‍ 26125 ആശമാരില്‍ 25800ലധികം പേരും ഫീല്‍ഡില്‍ പ്രവര്‍ത്തനത്തിലാണ്. ഇവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം 27 ആം ദിവസവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നുവെന്ന് ആശാ വര്‍ക്കേഴ് അസോസിയേഷന്‍ ആരോപിച്ചു. വനിതാ ദിനമായ ഇന്ന് മഹാസംഗമം സംഘടിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരം ഇന്ന് 27ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതല്‍ വനിതകളും വനിതാ സംഘടനകളും സമര പന്തലിലെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…