പത്തനംതിട്ട തിരുവല്ലയില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പിടിയില്‍. തിരുവല്ല ദീപ ജംഗ്ഷനില്‍ കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പത്തു വയസുകാരനായ മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കല്‍ കൂടുതല്‍ എംഡിഎംഎ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ ലഹരി എത്തിച്ചു നല്‍കിയതെന്നും ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.അതേസമയം പൊലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ ആള്‍ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. വയറിനുള്ളില്‍ പാക്കറ്റ് പൊട്ടിയെന്നാണ് നിഗമനം. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതി സ്ഥിരമായി ലഹരി വില്‍പ്പന നടത്തിയിരുന്ന ആളാണെന്നും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…