1996ലെ ക്രിക്കറ്റ് ലോകകപ്പ് ഓര്‍ക്കുന്നവര്‍ അന്നത്തെ പെപ്സിയുടെ ഒരു കിടിലന്‍ ക്രിയേറ്റീവ് പരസ്യവും മറന്നിട്ടുണ്ടാകില്ല. അന്നത്തെ ലോകകപ്പിന്റെ ഒഫീഷ്യല്‍ ഡ്രിങ്കിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന പേരില്‍ ഒരു ഗംഭീര ക്യാംപെയ്ന്‍. ലോകകപ്പിന്റെ ഒഫീഷ്യല്‍ ഡ്രിങ്കിനെപ്പോലും പിന്തള്ളി സച്ചിന്‍ ഉള്‍പ്പെടെ പെപ്സി കുടിക്കുന്നതും നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന് പറയുന്നതും ഇന്നത്തെ പല യുവാക്കളുടേയും ഗൃഹാതുരതയുടെ ഭാഗം കൂടിയാണ്. കൊകോ കോളയുടെ ഹാഫ് ടൈം എന്ന ടാഗ് ലൈനിനെ കടത്തിവെട്ടാന്‍ പെപ്സി വര്‍ഷങ്ങള്‍ക്ക് ശേഷമിതാ മറ്റൊരു വന്‍ ക്രിയേറ്റീവ് ടാഗുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മറ്റ് സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകള്‍ ഹാഫ് ടൈം ഡ്രിങ്കായി തങ്ങളുടെ പാനീയത്തെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്തിന് ഹാഫ് ടൈം എല്ലാ സമയവും പെപ്സി ടൈം തന്നെയല്ലേ എന്ന് നര്‍മം ചാലിച്ച മറുപടി പരസ്യത്തിലൂടെ കൊടുക്കുകയാണ് പെപ്സി. ഏതായാലും ‘എനി ടൈം ഈസ് പെസ്സി ടൈം’ എന്ന പരസ്യവാചകത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. പരസ്യത്തിലൂടെ ആരോഗ്യകരമായും വെറുപ്പ് പരത്താതെയും എങ്ങനെ ക്രിയേറ്റീവായി, നര്‍മ്മ ബോധത്തോടെ മറ്റ് ബ്രാന്‍ഡുകള്‍ക്ക് മറുപടി നല്‍കാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പെപ്സി. മറ്റൊരു ബ്രാന്‍ഡ് ഐസിസി ചാംപ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഹാഫ് ടൈം ഡ്രിങ്കെന്ന പേരില്‍ പരസ്യം നല്‍കിയപ്പോള്‍ എനിടൈം ഈസ് പെപ്സി ടൈം എന്നാണ് പെപ്സിയുടെ മറുപടി. എല്ലാ സമയവും പെപ്സി സമയമാണെന്നിരിക്കെ പ്രിയപ്പെട്ട പാനീയം കുടിക്കാന്‍ എന്തിന് ഹാഫ് ടൈം വരെ കാത്തിരിക്കണമെന്നാണ് പെപ്സി ചോദിക്കുന്നത്. ഇത് ആരുടെ തലയില്‍ ഉദിച്ച ആശയമാണെങ്കിലും സംഭവം കിടുക്കിയെന്നും പഴയ ആ നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് പരസ്യം ഓര്‍ത്തുപോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍.1950ല്‍ പെപ്സി തന്നെ മുന്നോട്ടുവച്ച ഏത് കാലാവസ്ഥയും പെപ്സി കുടിക്കാനുള്ള കാലാവസ്ഥയാണെന്ന പരസ്യ വാചകത്തില്‍ നിന്നാണ് പുതിയ പരസ്യത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. എല്ലാക്കാലത്തും എന്തെങ്കിലും പുതുമ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ബ്രാന്‍ഡാണ് പെപ്സിയെന്ന് കാമ്പെയ്‌നിനെക്കുറിച്ച് സംസാരിക്കവേ ഹവാസ് ക്രിയേറ്റീവ് ഇന്ത്യയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസ് & ജോയിന്റ് എംഡി അനുപമ രാമസ്വാമി പറഞ്ഞു. പുതിയ പരസ്യത്തെ എല്ലാവരും ഏറെ ആവേശത്തോടെ ഏറ്റെടുത്തെന്നും അവര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…