വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുന്‍പ് കുടുംബം നടത്തിയ ചില ബിസിനസുകള്‍ ബാധ്യതയായി. ഇതാണ് കടബാധ്യതയ്ക്ക് കാരണമായത്.തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. കൊലപാതക കാരണമായി കണ്ടെത്തിയത് സാമ്പത്തിക കാരണങ്ങളാണെന്നായിരുന്നു. എന്നാല്‍ കുടുംബത്തിന് ഇത്രയും കടം വരാന്‍ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇതില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെയും കുടുംബത്തിന്റെയും കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകള്‍ പൊലീസിന് ലഭിക്കുന്നത്.പലതരം ബിസിനസുകള്‍ അഫാന്‍ നടത്തിയിരുന്നു. മുട്ടക്കച്ചവടം, കോഴി വളര്‍ത്തല്‍ തുടങ്ങി വാഹനക്കച്ചവടങ്ങളിലേക്കും അഫാന്‍ ശ്രമിച്ചു. ഇതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. പേരുമലയിലെ വീട്ടില്‍ നടന്ന തെളിവെടുപ്പിനിടെയാണ് കടബാധ്യത സംബന്ധിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചത്. കടബാധ്യത ഇതിലും കൂടുതലുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും.രണ്ടാം ദിവസത്തെ തെളിവെടുപ്പിലും അഫാന്റെ മുഖത്ത് ഭാവവ്യത്യാസമില്ല. പാങ്ങോട് സ്റ്റേഷനില്‍ നിന്ന് അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിന്നാലെ കൊലപാതകശേഷം പിതൃമാതാവ് സല്‍മ ബീവിയുടെ മല പണയംവെച്ച പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പിന് എത്തിച്ചു. അഫാന്‍ സ്ഥിരമായി ഈ സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയംവെയ്ക്കാറുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ പൊലീസ് അഫാനെ പാങ്ങോട് സ്റ്റേഷനില്‍ തിരികെ എത്തിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…