thomas isaac Toppling the First Ministry Kerala, The CIA, and the Struggle for Social Justice

കോഴിക്കോട്: സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ഡോ. ടി.എം. തോമസ് ഐസക് ഇംഗ്ലീഷില്‍ രചിച്ച വിമോചന സമരത്തെ സംബന്ധിച്ച പുസ്തകം ജൂണില്‍ പുറത്തിറങ്ങും. ന്യൂയോര്‍ക്കിലെ മന്തിലി റിവ്യൂ പ്രസ് ആണ് പ്രസാധകര്‍. ‘ടോപ്ലിങ് ദി ഫസ്റ്റ് മിനിസ്ട്രി കേരള, ദി സി.ഐ.എ, ആന്‍ഡ് ദി സ്ട്രഗിള്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്’ എന്ന പുസ്തകത്തിന്റെ പേര്. റിച്ചാര്‍ഡ് ഫ്രാങ്കിയാണ് സഹഗ്രന്ഥകാരന്‍.
തോമസ് ഐസക് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
ജൂണ്‍ മാസത്തില്‍ ന്യൂയോര്‍ക്കിലെ മന്തിലി റിവ്യു പ്രസ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎ പിന്തുണയോടെ നടത്തി വിമോചനസമരം സംബന്ധിച്ച പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. ‘Toppling the First Ministry Kerala, The CIA, and the Struggle for Social Justice’ എന്നാണ് പുസ്തകത്തിന്റെ പേര്.
17 വര്‍ഷം മുമ്പ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ‘വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തിന്റെ തര്‍ജ്ജിമ അല്ല ഇത്. പൂര്‍ണമായും പുതിയതായി എഴുതിയതാണ്. മലയാളഗ്രന്ഥം പുറത്തിറങ്ങിയതിനുശേഷം ലഭ്യമായ സിഐഎയുടെ ഒട്ടേറെ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ പുസ്തകം എഴുതിയിട്ടുള്ളത്.
സഹഗ്രന്ഥകാരന്‍ റിച്ചാര്‍ഡ് ഫ്രാങ്കിയാണ്. അതെ. സിഐഎക്കാരന്‍ എന്നു വിളിച്ച് കേരളത്തില്‍ വേട്ടയാടപ്പെട്ട ആ പഴയ റിച്ചാര്‍ഡ് ഫ്രാങ്കി തന്നെ. പ്രായാധിക്യംകൊണ്ട് തിരക്കുപിടിച്ച അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും പിന്‍വാങ്ങി പുതിയൊരു വയോജന ഗ്രാമത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് ഒരുപക്ഷേ, അദ്ദേഹത്തിന്റെ അവസാന ഗ്രന്ഥമാണ് ഇതെന്നു പറയാം.
മൊത്തം 304 പേജാണ്. 250 പേജില്‍ ഒരു പുസ്തകം എന്നതായിരുന്നു കണക്കാക്കിയിരുന്നത്. എഴുതി വന്നപ്പോള്‍ കുറച്ചു വലുതായിപ്പോയി. വിശദമായ ബിബ്ലിയോഗ്രാഫികൂടി ചേര്‍ത്താല്‍ മറ്റൊരു 30 പേജുകള്‍കൂടി വേണ്ടിവരും. അതുകൊണ്ട് അത് ഇ-ബുക്കിലേ ലഭ്യമാകൂ.
ഇന്‍ഡക്സ് ഉള്‍പ്പെടെ എല്ലാം തയ്യാറായിക്കഴിഞ്ഞു. അച്ചടിച്ചാല്‍ മാത്രം മതി. പക്ഷേ, ജൂണ്‍ മാസമാകുമെന്നാണ് പ്രസാധകര്‍ പറയുന്നത്. കവര്‍ പേജാണ് ചിത്രമായി കൊടുത്തിരിക്കുന്നത്. അത് എനിക്ക് അത്ര ഇഷ്ടമായില്ല. ഏറെ തിങ്ങിനിറഞ്ഞതായി (crowded) തോന്നി. അവരെ അറിയിച്ചിട്ടുണ്ട്. ചിലപ്പോള്‍ അക്ഷരങ്ങളുടെ വലുപ്പത്തില്‍ വ്യത്യാസം വരുത്തിയേക്കും.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…