സമീപവര്‍ഷങ്ങളിലായി ഓരോ ഐപിഎല്‍ സീസണിന്റെയും അവസാനത്തില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് -എം.എസ്. ധോനി ഈ സീസണോടെ ഐപിഎലില്‍നിന്ന് വിരമിക്കുമോ? ഇത്തവണയും ആ ചോദ്യം അന്തരീക്ഷത്തിലുണ്ട്. ആര്‍. അശ്വിന്‍ ഒരിക്കല്‍ക്കൂടി തന്റെ ഹോം ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ഇക്കുറി ചെന്നൈയുടെ വിശേഷങ്ങളിലൊന്ന്. ഇതിലൂടെ ധോനി-ജഡേജ-അശ്വിന്‍ ത്രയം വീണ്ടും ഒന്നിക്കുന്നു. ഇവര്‍ക്കുതന്നെയായിരിക്കും ടീമിന്റെ തന്ത്രങ്ങളുടെ കടിഞ്ഞാണ്‍.
രചിന്‍ രവീന്ദ്ര, രവീന്ദ്ര ജഡേജ, സാം കറന്‍, ശിവം ദുബെ… ഓള്‍റൗണ്ടര്‍മാരുടെ കൂടാരമാണ് ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട രചിന്‍ രവീന്ദ്രയ്ക്ക് ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടാവും. സ്പിന്‍ തന്നെയായിരിക്കും ടീമിന്റെ മുഖ്യായുധം.
അശ്വിന്‍, ജഡേജ, രചിന്‍ എന്നിവര്‍ സ്പിന്‍വിഭാഗം കൈകാര്യംചെയ്യും. അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ മുഹമ്മദും ചേരുന്നതോടെ സ്പിന്‍ വിഭാഗം അതിശക്തമാകുന്നു. ഋതുരാജും ഡെവണ്‍ കോണ്‍വെയുമടങ്ങുന്ന ഓപ്പണിങ് സഖ്യം സ്‌ഫോടനാത്മകമായ തുടക്കംനല്‍കും. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റിങ്ങിനിറങ്ങുന്നത് ആര്, ഇവര്‍ക്ക് തിളങ്ങാനാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ സാധ്യതകള്‍.
കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ (അഞ്ച്) സ്വന്തമാക്കിയ ടീം എന്ന ബഹുമതി മുംബൈ ഇന്ത്യന്‍സിനൊപ്പം പങ്കിടുന്ന ടീം അഞ്ചുതവണ റണ്ണേഴ്‌സപ്പും ഒരുതവണ സെമിഫൈനലിസ്റ്റുകളുമായിരുന്നു. കഴിഞ്ഞ സീസണില്‍ അഞ്ചാംസ്ഥാനത്തായി.
പ്രതിസന്ധി
ടീമില്‍ പേസ് ബൗളര്‍മാരുടെ എണ്ണം താരതമ്യേന കുറവാണ്. മതീഷ പതിരണ, നഥാന്‍ എല്ലിസ്, സാം കറന്‍ എന്നിവര്‍ കഴിഞ്ഞാല്‍ ആര്‍ക്കൊക്കെ തിളങ്ങാനാകുമെന്നതില്‍ ആശങ്കയുണ്ട്. മധ്യനിരയില്‍ നങ്കൂരമിട്ടു കളിക്കുന്ന ബാറ്ററില്ലാത്തതും കോച്ചിനും നായകനും തലവേദനയുണ്ടാക്കും.
നായകന്‍: ഋതുരാജ് ഗെയ്ക്വാദ്
പരിശീലകന്‍: സ്റ്റീഫന്‍ ഫ്‌ളെമിങ്
ഹോം ഗ്രൗണ്ട്: എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എം.എസ്. ധോനി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വെ, സാം കറന്‍, ശിവം ദുബെ, രാഹുല്‍ ത്രിപാഠി, ശ്രേയസ് ഗോപാല്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, മതീഷ പതിരണ, നഥാന്‍ എല്ലിസ്, കമലേഷ് നാഗര്‍കോട്ടി, നൂര്‍ അഹമ്മദ്, ഗുര്‍ജപ്‌നീത് സിങ്, മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമീ ഓവര്‍ടണ്‍, രാമകൃഷ്ണ ഘോഷ്, ഷെയ്ക് റഷീദ്, ആന്ദ്രെ സിദ്ധാര്‍ഥ്, വംശ് ബേദി.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…