North Sea ship collision  fire on an oil tanker finally extinguished Solong captain arrested for negligence 13 March 2025

ബ്രിട്ടന്‍: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് വടക്കന്‍ കടലില്‍ ഓയില്‍ ടാങ്കറിലുണ്ടായ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കന്‍ ഓയില്‍ ടാങ്കര്‍ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോര്‍ച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മില്‍ കൂട്ടിയിടിച്ചത്. തീ നിയന്ത്രണ വിധേയമായെങ്കിലും സംഭവിച്ച നാശ നഷ്ടം എത്രയാണെന്ന് വിലയിരുത്താന്‍ ഇനിയും സമയം വേണ്ടി വരുമെന്നാണ് സോളോംഗിന്റെ ഉടമസ്ഥന്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്.
220000 ബാരല്‍ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന തരം ബാരലുകളിലായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്. പുറത്ത് വന്ന ചിത്രങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സംഭവിച്ച നാശനഷ്ടം കണക്കാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വിശദമാക്കുന്നത്. സ്റ്റെന ഇമ്മാക്കുലേറ്റിനെ തീരത്തേക്ക് എത്തിക്കുന്നതില്‍ 24 മണിക്കൂറില്‍ തീരുമാനം ആവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ടിയിടിക്ക് പിന്നാലെ സോളോംഗിന്റ ക്യാപ്റ്റനായ റഷ്യന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമൂലമുള്ള ജീവഹാനിക്കാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
അയല്‍ക്കാര്‍ക്കെതിരെ പരാതി നല്‍കാനെത്തിയ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍
30 പേര്‍ അപകടത്തില്‍പ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. കൂട്ടിയിടി നടന്ന പ്രദേശം തിരക്കേറിയ കപ്പല്‍ പാതയാണ്. ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നിന്ന് നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് ഗതാഗതം നടക്കുന്ന പാതയിലാണ് അപകടമുണ്ടായത്. സ്‌കോട്ടിഷ് തുറമുഖമായ ഗ്രാഞ്ച്മൗത്തില്‍ നിന്ന് പുറപ്പെട്ട് നെതര്‍ലാന്‍ഡിലേക്ക് പോകുകയായിരുന്നു ചരക്കു കപ്പല്‍. ഗ്രീസില്‍ നിന്ന് പുറപ്പെട്ടതാണ് ഓയില്‍ ടാങ്കര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുറുപ്പംപടി പോക്‌സോ കേസ്; കുട്ടികള്‍ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നല്‍കും

  എറണാകുളം കുറുപ്പംപടിയിലെ പോക്‌സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്…