ഹൈദരാബാദില്‍ ലിഫ്റ്റില്‍ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗര്‍ കോളനിയിലെ മുജ്തബ എന്ന അപ്പാര്‍ട്ട്‌മെന്റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാര്‍ട്ട്‌മെന്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്യാം ബഹദൂറിന്റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്.
ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകള്‍ വലിച്ചടച്ചപ്പോള്‍ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം. മകനെ കാണാതിരുന്ന മാതാപിതാക്കള്‍ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയില്‍കുളിച്ച നിലയില്‍ സുരേന്ദറിനെ കണ്ടെത്തുന്നത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം മുമ്പാണ് ഹൈദരാബാദിലേക്ക് എത്തിയത്. അപ്പാര്‍ട്ട്‌മെന്റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാര്‍ഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…