മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു. 417 കുടുംബങ്ങള്‍ അന്തിമ പട്ടികയില്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സര്‍ക്കാരിന് നല്‍കിയത്. 255 കുടുംബങ്ങള്‍ ആദ്യ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഫേസ് 2 A അന്തിമ പട്ടികയില്‍ 89 കുടുംബങ്ങളും ഫേസ് 2 B അന്തിമ പട്ടികകളില്‍ 73 കുടുംബങ്ങളും ഉള്‍പ്പെട്ടുമുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സര്‍ക്കാര്‍ പരിശോധനയ്ക്ക് വിട്ടു. പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും പട്ടികയിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ പട്ടിക സമര്‍പ്പിച്ചത്. പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും ഉള്‍പ്പെടുത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു.ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് നിയമസഭയില്‍ റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരുന്നു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ 7 സെന്റ് സ്ഥലവും 1000 ചതുരശ്ര അടിയുള്ള വീടും എന്നതാണ് സര്‍ക്കാര്‍ നലപാട്.വീട് വേണ്ടാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കും.
വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…