വിപണിയില്‍ ഒരു മുട്ടയുടെ വില എത്ര രൂപയാണ്? പല സ്ഥലങ്ങളിലും ഒരു മുട്ടയ്ക്ക് ഏഴ് രൂപ മുതല്‍ 15 രൂപ വരെയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. കോഴി മുട്ടയായാലും താറാവിന്റെ മുട്ടയായാലും ഈ വിലയായിരിക്കും. ഇപ്പോഴിതാ ബ്രിട്ടണില്‍ ലഭിക്കുന്ന ഒരു പ്രത്യേക മുട്ടയുടെ വില കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പല തരത്തിലുളള ചര്‍ച്ചകളും ഇതിന്റെ പേരില്‍ നടക്കുന്നുണ്ട്. ബ്രിട്ടണില്‍ ലഭിക്കുന്ന പ്രത്യേക മുട്ടയ്ക്ക് 500 ഡോളര്‍ (ഏകദേശം 43,000 രൂപ) നല്‍കേണ്ടി വരുമെന്നാണ് വിവരം. എന്താണ് ഇതിന് കാരണമെന്ന് പരിശോധിക്കാം.

ന്യൂയോര്‍ക്ക് പോസ്റ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ ഫെന്റണ്‍ ഫാമിലെ ജീവനക്കാരാണ് വൃത്താകൃതിയിലുളള മുട്ടയുടെ ഉറവിടം കണ്ടെത്തിയിരിക്കുന്നത്. സാധാരണ മുട്ടയുടെ ആകൃതിയല്ല ഈ പ്രത്യേക മുട്ടയ്ക്കുളളത്. ദശലക്ഷത്തില്‍ ഒന്ന് എന്ന തോതിലാണ് ഈ മുട്ട ലഭിക്കുകയുളളൂ. ഇത്രയും വിലയ്ക്കും കാരണവും ഇതാണെന്നാണ് റിപ്പോര്‍ട്ട്. ഫാമിലെ ലേലത്തിലാണ് ഈ മുട്ടകള്‍ വിറ്റുപോയത്.
മൂന്ന് വര്‍ഷം കൊണ്ട് 42 ദശലക്ഷം മുട്ടകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും താന്‍ ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്ന് ആലിസന്‍ ഗ്രീന്‍ എന്ന ജീവനക്കാരി ആഭിപ്രായപ്പെട്ടു. ജനുവരിയിലാണ് ഈ മുട്ടയുടെ ഉറവിടം അവര്‍ കണ്ടെത്തിയത്. കേടാകാതിരിക്കാന്‍ ഈ മുട്ടകള്‍ ഉപ്പിലാണ് സൂക്ഷിച്ചത്. അതേസമയം, ഈ മുട്ടകള്‍ വാങ്ങിക്കുന്നയാളുകള്‍ കഴിക്കാതെ അവയുടെ പ്രത്യേകത കാരണം സൂക്ഷിക്കുമെന്നും കര്‍ഷകര്‍ക്ക് സംശയമുണ്ട്. പൂര്‍ണമായും വൃത്താകൃതിയിലുളള മുട്ട കണ്ടെത്തുന്നത് ഇത് ആദ്യ സംഭവമല്ല. 2023ല്‍ ഒരു ഓസ്ട്രേലിയന്‍ സ്ത്രീയും ഇത്തരം പ്രത്യേകതകള്‍ ഉളള മുട്ട കണ്ടെത്തിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

    ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…