പൊലീസിനെതിരെ ?ഗുരുതര ആരോപണവുമായി കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവിനാല്‍ കൊലപ്പെട്ട ഷിബിലയുടെ കുടുംബം. പ്രതി യാസിറിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവ?ഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ട് പേരോടും പോലീസ് കാര്യങ്ങള്‍ ചോദിച്ചു. അതില്‍ കൂടുതല്‍ ഒരു നടപടി പോലീസ് എടുത്തില്ലെന്ന് പിതാവ് പറഞ്ഞു. അന്ന് പൊലീസ് നടപടി എടുത്തിരുന്നു എങ്കില്‍ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു. യാസിര്‍ ലഹരിക്കടിമയാണ് എന്ന് പറഞ്ഞിട്ടും പോലീസ് അന്വേഷിച്ചില്ല. ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് യാസിര്‍. ഇത് അറിഞ്ഞ ഷിബില ഭയപ്പെട്ടിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.
യാസിര്‍ ഒരു ദിവസം രാത്രി അവന്റെ വീട്ടിലേക്ക് ഞങ്ങളെ വിളിച്ചിരുന്നതായി ഷിബിലയുടെ പിതാവ് പറയുന്നു. അവിടെ നില്‍ക്കാന്‍ താത്പര്യം ഇല്ലെന്ന് ഷിബില തങ്ങളെ അറിയിച്ചിരുന്നു. മകള്‍ അവിടെ നിന്ന് തന്നെ കെട്ടിപിടിച്ച് കരഞ്ഞു. തുടര്‍ന്നാണ് മകളെ കൂട്ടി വീട്ടില്‍ വന്നത്. ഇത് വരെ ഒന്നും മകള്‍ തുറന്നു പറഞ്ഞിട്ടില്ല. അതിനുള്ള അവസ്ഥയില്‍ ആയിരുന്നില്ല ഷിബിലയെന്ന് പിതാവ് പറഞ്ഞു. യാസിര്‍ മദ്യപിച്ച് മകളെ അടിക്കാറുണ്ടെന്നും യാസിര്‍ നന്നാവും എന്നായിരുന്നു ഷിബില കരുതിയതെന്നും പിതാവ് പറഞ്ഞു.
ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…