കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നോക്കുകൂലി പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി അം?ഗം എകെ ബാലന്‍. നിര്‍മല സീതാരാമന്റെ മനസില്‍ തൊഴിലാളി വിരുദ്ധ വിഷമാണെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു. നോക്കുകൂലി എന്ന പ്രതിഭാസമേ ഇല്ലെന്നും നോക്കു കൂലി എവിടെയും ഇല്ലെന്നും അദേഹം പറഞ്ഞു.
നിര്‍മല സീതാരാമന്റെ മനസ് നിര്‍മലമായ മനസ് എന്നാണ് താന്‍ വിചാരിച്ചതെന്ന് എകെ ബാലന്‍ പറഞ്ഞു. മുഴുവന്‍ തൊഴിലാളികളെയും അപമാനിക്കുന്ന പരാമര്‍ശമാണ് മന്ത്രിയുടേതെന്ന് അദേഹം കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലായിടത്തും ഉണ്ടാവാം. അതിനെ സാമാന്യവത്ക്കരിക്കുന്നത് തെറ്റാണെന്ന് എകെ ബാലന്‍ വ്യക്തമാക്കി.
ബസില്‍ നിന്നും ഇറങ്ങി ലഗേജുമായി പോകുമ്പോള്‍ പോലും നോക്കുകൂലി നല്‍കേണ്ടി വരുന്നുവെന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകര്‍ത്തതെന്നുമായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യ സഭയില്‍ പറഞ്ഞിരുന്നത്.
അതേസമയം ആശാവര്‍ക്കുമാരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും എല്‍ഡിഎഫ് സമരത്തിന് എതിരല്ലെന്നും എകെ ബാലന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് അദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് തന്നെ പറയുന്നുവെന്ന് അദേഹം പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

    ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…