സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമി ഫൈനലില്‍ കടന്ന് ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. ഹോങ് കോങിന്റെ യുങ് എന്‍ഗാ ടിങ് – യുങ് പുയി ലാം സഖ്യത്തെ തകര്‍ത്താണ് സെമി ബര്‍ത്ത് നേടിയത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-18, 21-14 നാണ് ജയം.
കാസര്‍കോട് ചെറുപുഴ സ്വദേശിയായ ട്രീസയുടെയും പി. ഗോപീചന്ദിന്റെ മകളായ ഗായത്രിയുടെയും സെമി പ്രവേശം ആധികാരികമായിരുന്നു. ഓപ്പണിങ് ഗെയിമില്‍ ഒരു ഘട്ടത്തില്‍ 9-13-ല്‍നിന്ന് 15-15ലേക്ക് ശക്തമായി തിരിച്ചെത്തിയതൊഴിച്ചാല്‍ ഹോങ് കോങ് താരങ്ങള്‍ക്ക് മറ്റു വെല്ലുവിളികളൊന്നും ഇന്ത്യന്‍ സഖ്യത്തിനു നേരെ ഉയര്‍ത്താനായില്ല. ഇതു പിന്നീട് 18-15ലെത്തിക്കാന്‍ ട്രീസയ്ക്കും ഗായത്രിക്കും കഴിഞ്ഞു.
മികച്ച റാങ്കുള്ള ചൈനയുടെ ഷെങ് ഷു ലിയു – ടാന്‍ നിങ് സഖ്യത്തെയാണ് സെമിയില്‍ നേരിടേണ്ടത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പൊപോവിനോട് ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്മണ്യന്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍ താരം ആന്‍ഡേഴ്സ് ആന്റേഴ്സനെ തകര്‍ത്തായിരുന്നു ശങ്കറിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.
വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…