മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നും 64കാരന്‍. ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നും പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെടാതെ വന്നതോടെയാണ് കൊലപാതകം കണ്ടെത്തിയത്
ആനയറ: 58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്‌കാര സമയത്ത് 64കാരനായ ഭര്‍ത്താവ്. അഞ്ച് മാസത്തിനിപ്പുറം പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടന്‍ കൂടിയായ ഭര്‍ത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസില്‍ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രോഗിയായ ഭാര്യ കട്ടിലില്‍ നിന്ന് തറയില്‍ തലയിടിച്ച് വീണ് മരണപ്പെട്ടുവെന്നായിരുന്നു 64കാരന്‍ ബന്ധുക്കളോടും നാട്ടുകാരോടും വിശദമാക്കിയിരുന്നത്.
മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വിശദമാക്കിയത്. 2024 സെപ്റ്റംബര്‍ 26ന് ആയിരുന്നു ഷീല മരിച്ചത്. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷീലയുടെ മരണത്തില്‍ മക്കളില്‍ ചിലര്‍ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പരാതി നല്‍കിയില്ല.
പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് ഒടുവിലാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. തെളിവുകള്‍ ലഭ്യമായതിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴക്കൂട്ടം സൈബര്‍സിറ്റി അസി.കമ്മിഷണര്‍ ജെ.കെ.ദിനില്‍, മെഡിക്കല്‍കോളജ് എസ്എച്ച്ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. രോഗബാധിതയാവും മുന്‍പ് തന്നെ ഭര്‍ത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നത് ഷീല ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി വിധു ഇവരെ മര്‍ദ്ദിച്ചിരുന്നു. മുന്‍പും ഷീലയെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് വിശദമാക്കി.
കൊലപാതകത്തിന് ശേഷം കട്ടിലില്‍ നിന്ന് വീണ് ഭാര്യയുടെ ബോധം പോയെന്ന് ഇയാള്‍ അയല്‍വാസികളേയും ബന്ധുക്കളേയും വിശ്വസിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന ആവശ്യം തള്ളിയപ്പോഴും വിധു പതറയില്ല. സംസ്‌കാര മരണാനന്തര ചടങ്ങുകളില്‍ ഭാര്യയുടെ മരണത്തില്‍ അതീവ വേദനയുള്ളയാളേപ്പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. വാട്ട്‌സ്ആപ്പിലെ പ്രൊഫൈല്‍ ചിത്രം ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ആക്കുകയും ചെയ്ത 64കാരന്‍ പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച് കഴിയുമ്പോഴാണ് അറസ്റ്റ്.
ആശ സമരം: കമ്മീഷനെ വെക്കാമെന്ന് സര്‍ക്കാര്‍, യോജിച്ച് ട്രേഡ് യൂണിയനുകള്‍; എതിര്‍ത്ത് സമരക്കാര്‍, നാളെയും ചര്‍ച്ച
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തി…