സുപ്രിംകോടതി ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തണം.സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തില്‍ ആണ് തീരുമാനം സ്വീകരിച്ചത്.ഡല്‍ഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം സുപ്രീംകോടതി സ്വീകരിച്ചത്.
സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് തീരുമാനം ആയത്. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി കൂടിയാണിത്. ഈ മാസം ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്.ഭാവിയിലും ഈ നടപടി തുടരും. ജുഡീഷ്യല്‍ സംവിധാനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന് കൂടിയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യറിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യത്തെ പോലും ചോദ്യം ചെയുന്ന സാഹചര്യം ഉണ്ടായി. നിലവിലെ തീരുമാന പ്രകാരം ജഡ്ജിമാര്‍ക്ക് അവരുടെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ കണക്ക് ബോധിപ്പിക്കണം.ഡാറ്റ സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം

  കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്ക…